കായിക ദിനത്തില്‍ കാസര്‍ഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി
കാസര്‍ഗോഡ്: കേരള കായിക ദിനമായ കേണല്‍ ഗോദവര്‍മ്മ രാജയുടെ (ജി.വി. രാജ) ജന്മദിനത്തില്‍ കാസര്‍ഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പുഷ്പാര്‍ച്ചന സംഘടിപ്പിച്ചു.
സംസ്ഥാന ഒളിമ്പിക്‌സ് അംഗവും ജില്ലാ റഗ്ബി സെക്രട്ടറിയുമായ മനോജ് പള്ളിക്കര അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ബി.ആര്‍.സി ബി.പി.സി സി.എച്ച്. സുബൈര്‍, ജി.വി. രാജയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കായിക താരങ്ങള്‍ ചിത്രത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
ജോമോന്‍ കെ.ടി മുഖ്യാതിഥിയായി. കാസര്‍ഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. രഘുനാഥ് വിശിഷ്ടാതിഥിയായി. മാര്‍ത്തോമ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു ബേബി, ഹബീബ് ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.
റഗ്ബി ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് എം.എം. ഗംഗാധരന്‍ സ്വാഗതവും, റഗ്ബി ജില്ലാ കമ്മിറ്റി അംഗം ബിനു തോമസ് നന്ദിയും പറഞ്ഞു.
