Advertisement

ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ നോര്‍ത്ത് ചിത്താരി ജമാഅത്തിന് സ്വീകരണം നല്‍കി

By kcnchannel / October 14, 2026

മാഹിനാബാദ്: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) ചട്ടഞ്ചാല്‍ മസ്ജിദ് അബ്ദുല്‍ ഫത്താഹില്‍ വെച്ച് നോര്‍ത്ത് ചിത്താരി ജമാഅത്തിന് സ്വീകരണം നല്‍കി. എം.ഐ.സിയുടെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും സഹായ-സഹകരണങ്ങള്‍ നല്‍കുന്ന മഹല്ല് കൂടിയാണ് നോര്‍ത്ത് ചിത്താരി ജമാഅത്ത്.

പരിപാടിയില്‍ എം.ഐ.സി അഡ്മിന്‍ സുഹൈല്‍ ഹുദവി മുക്കൂട് വിഷയാവതരണം നടത്തി. എം.ഐ.സി പി.ആര്‍.ഒ സൈഫുദ്ദീന്‍ തങ്ങള്‍ ഹുദവി മാസ്തിക്കുണ്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ശംസുദ്ധീന്‍ ഹുദവി ദേലംപാടി, നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ് സി മുഹമ്മദ് ഹാജി, ട്രഷറര്‍ ഹുസൈന്‍, ജോ. സെക്രട്ടറി ഫൈസല്‍, അബൂബക്കര്‍, ബഷീര്‍, സലീം തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.