Home Kerala ആശാവര്‍ക്കേഴ്‌സിന്റെയും CPO റാങ്ക് ഹോള്‍ഡേഴ്‌സിന്റെയും സമരം തുടരുന്നു; ഇന്ന് റീത്ത് വെച്ച് പ്രതിഷേധിക്കും

ആശാവര്‍ക്കേഴ്‌സിന്റെയും CPO റാങ്ക് ഹോള്‍ഡേഴ്‌സിന്റെയും സമരം തുടരുന്നു; ഇന്ന് റീത്ത് വെച്ച് പ്രതിഷേധിക്കും

by KCN CHANNEL
0 comment

സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്‌സിന്റെയും വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെയും സമരം തുടരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാന്‍ രണ്ടുദിവസം കൂടി മാത്രം ബാക്കി നില്‍ക്കെയാണ് വനിതാ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം തുടരുന്നത്. സമരാവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇനി അനുകൂല നിലപാട് സമരക്കാര്‍ പ്രതീക്ഷിക്കുന്നില്ല.
അവസാന ദിവസം വരെ സമരം തുടരാനാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ തീരുമാനം. ഇന്ന് 11 മണിക്ക് റീത്ത് വെച്ച് പ്രതിഷേധിക്കും. 570 ഒഴിവുകള്‍ നിലനില്‍ക്കെ 292 നിയമനങ്ങള്‍ മാത്രം നടത്തിയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

You may also like

Leave a Comment