കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാതല യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലെ ആര്‍.കെ മാള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹയര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍, ക്യു.ഐ.പി ഡി.ഡി ശിവദാസന്‍, കാസര്‍കോട് ഡി.ഡി.ഇ പി.വി റഫീഖ്, കണ്ണൂര്‍ ഡി.ഡി.ഇ ഷൈനി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഡി.ഇ.ഒ, എ.ഇ.ഒമാര്‍, ഡി.ജി.ഇ, ഡി.ഡി ഓഫീസുകളിലെ സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാതല യോഗം ചേര്‍ന്നു




