Home National രാജസ്ഥാനിലും ജാഗ്രത കടുപ്പിക്കുന്നു; ജയ്‌സാല്‍മീറില്‍ വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട്

രാജസ്ഥാനിലും ജാഗ്രത കടുപ്പിക്കുന്നു; ജയ്‌സാല്‍മീറില്‍ വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട്

by KCN CHANNEL
0 comment

ജയ്പൂര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ രാജസ്ഥാനിലും ജാഗ്രത കടുപ്പിക്കുന്നു. ജയ്‌സാല്‍മീറില്‍ 5 മണിയോടെ ചന്തകളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം. വാഹനങ്ങളില്‍ യാത്ര കര്‍ശനമായി വിലക്കി. സൈനിക കേന്ദ്രങ്ങള്‍ക്ക് 5 കി.മീ. ചുറ്റളവിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. അനുമതി കൂടാതെ മേഖലയിലേക്ക് പ്രവേശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. റോഡുകളില്‍ യാത്രകള്‍ വിലക്കുമെന്നും മുന്നറിയിപ്പ്. ഇന്നലെ പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലമാണ് ജയ്‌സാല്‍മീര്‍.
അതേസമയം, ദില്ലി വിമാനത്താവളത്തില്‍ ചില വിമാനങ്ങളുടെ സമയക്രമം മാറിയേക്കും. നിലവില്‍ ഉള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. യാത്രക്കാര്‍ ഷെഡ്യൂളുകള്‍ ശ്രദ്ധിക്കണമെന്നും എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്നും ദില്ലി വിമാനത്താവള അധികൃതര്‍ അറിയിച്ചു. പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിരവധി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റിയും പ്രത്യേക നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. കൊച്ചി വിമാനത്താവളം സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ സമയം പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തില്‍ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.

You may also like

Leave a Comment