ദേശീയ പോഷണ്‍ മാസാചരണം 2026: പോസ്റ്റര്‍ പ്രകാശനവും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു

?വനിത ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് (ICDS) സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പോഷണ്‍ മാസാചരണം-2026 (Poshan Maah) വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനവും, ഒപ്പുവെക്കല്‍ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍
കാസര്‍കോട് ജില്ലാതല ഐ.സി.ഡി.എസ്. സെല്‍പ്രോഗ്രാം ഓഫീസര്‍ ജെംലാ റാണി. എ. കെ
സീനിയര്‍ സൂപ്രണ്ട്, ഡി.പി.ഒ
ശൈലശ്രീ എ. ടി.
പോഷണ്‍ അഭിയാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വിപിന്‍ പവിത്രന്‍, 12 ഐ സി ഡി എസ് പ്രോജക്റ്റിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.

Scroll to Top