30
ആലംപാടി: ഐ.എന്‍.എല്‍ മുപ്പത്തിരണ്ടാം സ്ഥാപക ദിനത്തില്‍ ഐ.എന്‍.എല്‍ ആലംപാടി ശാഖാ പ്രവര്‍ത്തകര്‍ കാസറഗോഡ് ഗവ: ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ രക്തദാനം ചെയ്തു റസാഖ് ചാല്‍ക്കര, സിദ്ധീഖ് മിഹ്‌റാജ്, അബൂബക്കര്‍ അക്കു, നൗഫല്‍ മാന്‍ചാസ്, അബ്ബാസ് ബിസ്മില്ല, മുക്താര്‍ മില്‍മ, ഷാഹിദ് ചൂരി, എന്നിവരാണ് രക്തദാനം നല്‍കിയത്.
ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്ത്, ഐ.എം.സി.സി നേതാവ് കാദര്‍ ആലംപാടി, ഗപ്പു ആലംപാടി, നാഷണല്‍ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ റാബി, ബ്ലഡ് ഡോനേഴ്‌സ് കേരള കാസറഗോഡ് ജില്ലാ സെക്രട്ടറി സിദ്ധിക്ക് ബിസ്മില്ല, കാദര്‍ മാന്‍ചാസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.