Home Kasaragod ബേക്കലില്‍ വന്‍ കുഴല്‍പ്പണവേട്ട; മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍

ബേക്കലില്‍ വന്‍ കുഴല്‍പ്പണവേട്ട; മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍

by KCN CHANNEL
0 comment

ബേക്കലില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടിയില്‍ അധികം രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത ബേക്കല്‍, തൃക്കണ്ണാടിന് സമീപത്താണ് കുഴല്‍പ്പണ വേട്ട നടന്നത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ്ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ്, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് 1,17,50,000 രൂപ പിടികൂടിയത്.

You may also like

Leave a Comment