ബ്രിക്‌സ് വന്‍ വിജയമെന്ന് കേന്ദ്രവും ബിജെപിയും; ചൈനയോട് അടിയറവെന്ന് കോണ്‍?ഗ്രസ്, വാനോളം പുകഴ്ത്തി ദേശാഭിമാനിയും ചന്ദ്രികയും

ദില്ലിയില്‍ സമാപിച്ച ബ്രിക്‌സ് ഉച്ചകോടി വന്‍ വിജയമെന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും അവകാശപ്പെടുന്നു. എന്നാല്‍, ചൈനയോട് അടിയറവ് പറയുന്ന നയമാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോള്‍, സിപിഎം, മുസ്ലിം ലീഗ് മുഖപത്രങ്ങള്‍ ഉച്ചകോടിയെ പ്രശംസിച്ചു.
ദില്ലി: ബ്രിക്‌സ് ഉച്ചകോടി വലിയ വിജയമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. 25 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത ബ്രിക്‌സ് പ്ലസ് വിശാല യോഗത്തോടെ ദില്ലിയില്‍ കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. ഉച്ചകോടി വന്‍ വിജയമെന്ന് സര്‍ക്കാരും ബിജെപിയും ഒരുമിച്ച് പറയുന്നു. ഗ്ലോബല്‍ സൗത്തിന്റെയും വികസ്വര രാജ്യങ്ങളുടെയും ശബ്ദമാകാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. പ്രസ്താവന അംഗീകരിച്ചത് വിദേശനയത്തിനുള്ള അംഗീകാരമായും ബിജെപിയും സര്‍ക്കാറും കാണുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബ്രിക്സ് ആയുധമാക്കാന്‍ ബിജെപി. എന്നാല്‍, ബ്രിക്‌സില്‍ ചൈനയോടും പാകിസ്ഥാനോടുമുള്ള രാജ്യത്തിന്റെ നിലപാടില്‍ പ്രതിപക്ഷമായ കോണ്‍?ഗ്രസ് രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.

ചൈനയോട് അടിയറവ് പറയുന്ന നിലപാടാണെന്നാണ് കോണ്‍?ഗ്രസ് ആരോപിച്ചത്. അതിര്‍ത്തി തര്‍ക്കം, ?ഗാല്‍വാന്‍ സംഘര്‍ഷം, വ്യാപാരം, പാകിസ്ഥാനോടുള്ള സമീപനം എന്നീ വിഷയങ്ങളില്‍ ചൈനയോട് കൃത്യമായ നിലപാട് സ്വീകരിച്ചില്ലെന്നും അടിയറവ് പറയുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നുമാണ് കുറ്റപ്പെടുത്തല്‍. പാകിസ്ഥാനോടും സമീപനത്തിലും വിട്ടുവീഴ്ച ചെയ്‌തെന്നും കോണ്‍?ഗ്രസ് ആരോപിച്ചു. കോണ്‍?ഗ്രസ് മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാര്‍, രേവന്ത് റെഡ്ഡി, വി.ഡി. സതീശന്‍ തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ച പ്രധാനമന്ത്രിയുടെ വിരുന്നില്‍ നിന്നും വിട്ടുനിന്നു. അതേസമയം, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ ക്ഷണിച്ചതുമില്ല.

അതേസമയം, ദില്ലി ഉച്ചകോടിയെ സി.പി.എം, മുസ്ലിം ലീഗ് മുഖപത്രങ്ങള്‍ വാനോളം പുകഴ്ത്തി. ബ്രിക്‌സ് രൂപം കൊണ്ട ശേഷം ഇത്രയും സുവ്യക്തവും മൂര്‍ത്തവുമായ അഭിപ്രായപ്രകടനങ്ങള്‍ അധികം ഉണ്ടായിട്ടില്ലെന്നാണ് ‘ദേശാഭിമാനി’ വിലയിരുത്തി. ശക്തമായ സന്ദേശം യോജിപ്പോടെ നല്‍കാന്‍ കൂട്ടായ്മയ്ക്ക് സാധിച്ചത് ചെറിയ കാര്യമല്ലെന്നും പത്രം വ്യക്തമാക്കുന്നു. അമേരിക്കയുടെ അപ്രമാദിത്തത്തിനെതിരെ ഉറച്ച നിലപാടാണ് ബ്രിക്‌സ് രാജ്യങ്ങളുടേതെന്നും ദേശാഭിമാനി വ്യക്തമാക്കി.

മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബ്രിക്‌സ് കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് ന്യൂഡല്‍ഹി ഉച്ചകോടി തെളിയിക്കുന്നുവെന്നാണ് ‘ചന്ദ്രിക’യുടെ വിലയിരുത്തല്‍. കൈക്കൊണ്ട തീരുമാനങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചാല്‍, ലോക രാഷ്ട്രീയത്തിന്റെയും സാമ്പത്തിക രംഗത്തിന്റെയും ദിശ നിര്‍ണ്ണയിക്കുന്ന പ്രധാന ശക്തികേന്ദ്രമായി ബ്രിക്‌സ് മാറുമെന്നും ‘ചന്ദ്രിക’ വ്യക്തമാക്കുന്നു.

Scroll to Top