മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം;സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ സെപ്റ്റംബര്‍ 23, 24, 25 തിയ്യതികളിലായി നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.

സമ്മേളന നഗരിക്ക് സമീപം കാസര്‍കോട് പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിലുള്ള തളങ്കര ട്രേഡ് സെന്ററിലാണ് സ്വാഗത സംഘം ഓഫീസ് തുറന്നത്.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം.സി ഖമറുദ്ധീന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എം ഇക്ബാല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എം.കെ അബ്ദുല്‍ റഹ്‌മാന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ്, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബ്ദുല്‍ റഹ്‌മാന്‍, എസ്.എ.എം ബഷീര്‍, അന്‍വര്‍ ചേരങ്കൈ, ഖാദര്‍ പാലോത്ത്, എം.ബി ഷാനവാസ്, എം.എ നജീബ്, ഹാരിസ് തായല്‍, എം.പി നൗഷാദ്, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, നൂറുദ്ധീന്‍ ബെളിഞ്ചം, ആസിഫ് അലി കന്തല്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് എതിര്‍ത്തോട്, സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍, മുത്തലിബ് പാറക്കെട്ട്, ഹസ്‌ക്കര്‍ ചൂരി, സുഹൈല്‍ കോപ്പ, സര്‍ഫ്രാസുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Scroll to Top