യുവാക്കളിലെ ലഹരിക്കെതിരെ എസ്.കെ. ഗ്രൂപ്പ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്

മുള്ളേരിയ : യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് എസ്.കെ. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5 ശനിയാഴ്ച രാത്രി 8 മണി മുതല്‍ ചെര്‍ക്കള നൂണ്‍ അരീന ടര്‍ഫില്‍ നടക്കുന്ന ടൂര്‍ണമെന്റിന് സന്തോഷ് കുമാര്‍ ഗൗരിയടുക്ക നേതൃത്വം നല്‍കും.

ആറ് ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. റോയല്‍ സ്‌ട്രൈക്കേഴ്‌സ് ഗൗരിയടുക്ക , ബദൂരിപാട, സ്‌പോര്‍ട്ടിംഗ് ബ്രദേഴ്‌സ്, റോയല്‍ റേഞ്ചേഴ്‌സ് ബെള്ളിഗെ, പൈറേറ്റ്‌സ് പാണിയേ, ബ്ലാക്ക് ക്യാറ്റ് നടുവങ്കാടി എന്നീ ടീമുകളിലായി ആകെ 54 താരങ്ങള്‍ പങ്കെടുക്കും.

യുവാക്കളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുകയും ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്.

മാച്ച് കമ്മിറ്റി കണ്‍വീനര്‍: ബിജു അയര്‍ക്കാട്.

Scroll to Top