47
സ്വര്‍ണ വിപണിയില്‍ ഇന്നും വില വര്‍ദ്ധിച്ചു. ഇതോടെ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുകയാണ് സ്വര്‍ണ വില. ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ വില എത്തി നില്‍ക്കുന്നത്. ഈ മാസം ഏപ്രില്‍ എട്ടിനാണ് സ്വര്‍ണ വില ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയത്. 65,800 രൂപയായിരുന്നു അന്ന് വില.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വന്‍ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8,945 രൂപയാണ് വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,560 രൂപയായി. ഇന്നലെ 71,360 രൂപയായിരുന്നു പവന്റെ വില.