മഞ്ചേശ്വരം: ഹൊസങ്കടിയില്‍ കര്‍ണാടക സ്വദേശിയായ രമേശിനെ (42) ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക സ്വദേശിയായ രമേഷ് നായിക് ആണ് പിടിയിലായത്.
മംഗളൂരു കങ്കനാടിയില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാത്രിയാണ് ഹൊസങ്കടിയിലെ പഴയ വീടിനുള്ളില്‍ തല തകര്‍ന്ന നിലയില്‍ രമേശിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
സംഭവത്തിനുശേഷം ഒളിവ പോയ രണ്ടാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പിടിയിലായ രമേഷ് നായികിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.




