തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍. കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷനിലും കേന്ദ്ര ഇടപെടല്‍ തടയുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ റിസള്‍ട്ട് ആറുമാസത്തിനകം കാണാന്‍ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഓണക്കാലത്തെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ യോഗത്തില്‍ സര്‍ക്കാരിന് അഭിനന്ദനം ലഭിച്ചു. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്നും കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഈ ആഴ്ച കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികളുടെ ലിസ്റ്റ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ തീരുമാനമായി. നിയമവശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം. സങ്കീര്‍ണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ് അറിയിച്ചു. ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് കയ്യാങ്കള്ളിയില്‍ അന്വേഷണ റിപ്പോര്‍ട്ട് KPCC പ്രസിഡന്റിന് കൈമാറി.




