ആവേശം അലതല്ലി കാസര്‍കോട് മുനിസിപ്പല്‍ യുവ സമക്ഷം

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘യുവ സമക്ഷം” പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
യൂത്ത് ലീഗ് പ്രവര്‍ത്തകരില്‍ ആവേശം വിതറി. സെപ്തംബര്‍ 23, 24, 25 തീയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിന് മുനിസിപ്പല്‍ പരിധിയില്‍ നിന്നും രണ്ടായിരത്തിലധികം യുവതയെ പങ്കെടുപ്പിക്കാനും ശാഖകളില്‍ വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍
തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചേരങ്കൈ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ് റിപ്പോര്‍ട്ടിംഗ് നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം ബഷീര്‍, മണ്ഡലം സെക്രട്ടറി ടി.ഇ മുക്താര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട്, എം.എച്ച് അബ്ദുല്‍ ഖാദര്‍, മുസമ്മില്‍ ടി.എച്ച്, ഖലീല്‍ ഷൈഖ്, റഹ്‌മാന്‍ പടിഞ്ഞാര്‍, അബ്ബാസ് ബീഗം, ജലീല്‍ തുരുത്തി, നൗഫല്‍ തായല്‍, റഹ്‌മാന്‍ തൊട്ടാന്‍, ഹസ്‌ക്കര്‍ ചൂരി, ഹാരിസ് കച്ചേരി, റഷീദ് തുരുത്തി, ഇര്‍ഷാദ് ഹുദവി, ഇല്യാസ് ടി.കെ, നൗഫല്‍ നെല്ലിക്കുന്ന്, സിറാസ് ബാങ്കോട്, ഹാഷിര്‍ മൊയ്തീന്‍, മുഫീദ് ഊദ്, സിയാന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍ നന്ദി പറഞ്ഞു.

Scroll to Top