മാസപ്പടിക്കേസില്‍ അന്തിമഘട്ട ചോദ്യം ചെയ്യല്‍, സിഎംആര്‍എല്‍ ഉദ്യോ?ഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകണം

മാസപ്പടിക്കേസില്‍ അന്തിമഘട്ട ചോദ്യം ചെയ്യലിനായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ആദ്യഘട്ട കുറ്റപ്പത്രത്തിനുള്ള തെളിവുകള്‍ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. വീണയെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യില്ലെന്നാണ് സൂചന.
കൊച്ചി: മാസപ്പടിക്കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കാന്‍ നീക്കം. ഇഡിയുടെ കത്തില്‍ കേസ് എടുക്കുന്നതില്‍ എജിയും ഡിജിപിയും സര്‍ക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നല്‍കും. ഒമ്പത് പേരോട് ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങള്‍. ഇവരുടെ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ ഘട്ട ചോദ്യം ചെയ്യല്‍. വീണയെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അനുമാനം. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു.

ഇനി ഇഡി റിപ്പോര്‍ട്ടില്‍ വിജിലന്‍സ് കേസെടുക്കണമെന്ന നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുസരിച്ചായിരിക്കും നടപടി. അതേസമയം, മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യുന്നത് കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും. ആദ്യം നല്‍കിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാല്‍, ഇനി കൂടുതല്‍ ശ്രദ്ധയോടെയാവും ഇഡിയുടെ നീക്കം. മാസപ്പടി കേസില്‍ ആദ്യഘട്ട കുറ്റപ്പത്രത്തിനുള്ള മതിയായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

Scroll to Top