പ്രവചന മത്സരത്തിലെ വിജയികളെ അനുമോദിച്ചു.



തളങ്കര: യംങ്ങ് തളങ്കര നടത്തിയ ഐ.പി.എല്‍ ക്രിക്കറ്റ് പ്രവചന മത്സരത്തിലെ വിജയികളെ ഹില്‍ ടോപില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച്അനുമോദിച്ചു. മികച്ച പ്രവചനം നടത്തിയ പത്ത് വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ചെങ്കളപഞ്ചായത്ത് പ്രസിഡണ്ട് വസന്ത ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.എം മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എം.ഹനീഫ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. വിശാലാക്ഷന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബഷീര്‍.കെ.എഫ്.സി. സിദ്ധീഖ് കൊപ്പര. നൗഫല്‍ ദുബൈ.അമാനുള്ള അങ്കാര്‍.ഹനീഫ് ഹില്‍സ്.ബഷീര്‍.ബഷീര്‍ ഫസ്സ.ഷാഹു സംബന്ധിച്ചു. ഷഹദാഫ് മാസ്റ്റര്‍
സ്വാഗതവും അമീര്‍ പോകോ നന്ദിയും പറഞ്ഞു.

Scroll to Top