ബേഡഡുക്കയില്‍ ‘റിലാക്‌സ്’ പദ്ധതിക്ക് തുടക്കമായി; ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു


സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയോടനുബന്ധിച്ച് ബേഡഡുക്ക ഗ്രാമപഞ്ചായത്തും വിമുക്തി മിഷന്‍ ബന്തടുക്ക റേഞ്ചും സംയുക്തമായി നടപ്പിലാക്കുന്ന ‘റിലാക്‌സ്’ പദ്ധതിക്ക് തുടക്കമായി. മുന്നാട് പീപ്പിള്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍ മുഖ്യാതിഥിയായിരുന്നു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം. സ്‌നേഹ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാരവി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. കൃഷ്ണവേണി, പഞ്ചായത്ത് മെമ്പര്‍ കെ. ഉമാവതി, കെ.എസ്.ഇ.എസ്.എ. (KSESA) ജില്ലാ സെക്രട്ടറി നൗഷാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ. മോഹനന്‍ , ഇ. കുഞ്ഞികൃഷ്ണന്‍ നായര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി. ജിത്തു ജോണ്‍, കോളേജ് എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ സുരേഷ് പയ്യങ്ങാനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വിമുക്തി മെന്റര്‍ പി. ഗോവിന്ദന്‍ ചടങ്ങില്‍ സ്വാഗതവും, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു ചേരിപ്പാടി നന്ദിയും രേഖപ്പെടുത്തി.

Scroll to Top