തടവുകാര്‍ക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്താന്‍ ജയില്‍ വകുപ്പിന്റെ ശുപാര്‍ശ, ലാഭം 10 കോടി

തടവുകാരുടെ ഭക്ഷണക്രമത്തില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയാ ചങ്ക്‌സ്, മുട്ട എന്നിവ നല്‍കാന്‍ ജയില്‍ വകുപ്പ് ശുപാര്‍ശ ചെയ്തു. ഇതിലൂടെ വര്‍ഷം പത്തു കോടി രൂപ ലാഭിക്കാനും തടവുകാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആഴ്ചയില്‍ ഒരുതവണ മട്ടനും രണ്ടുതവണ മീനുമാണ് നല്‍കുന്നത്.
തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ ജയില്‍ വകുപ്പിന്റെ ശുപാര്‍ശ. മട്ടനും മീനും ഒഴിവാക്കിയാല്‍ വര്‍ഷം പത്തു കോടി രൂപ ലാഭിക്കാനാവുമെന്ന് ജയില്‍ വകുപ്പ് മേധാവി എസ്. ശ്രീജിത്ത്. തടവുകാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇതുവഴി കഴിയുമെന്നും ശുപാര്‍ശ. മട്ടനും മീനും പകരം കോഴിക്കറി, സോയാ ചങ്ക്‌സ്, മുട്ട എന്നിവ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നിലവില്‍ ആഴ്ചയില്‍ ഒരിക്കല്‍ മട്ടനും രണ്ടുതവണ മീനും നല്‍കുന്നു. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഉച്ചക്ക് 140 ഗ്രാം മീന്‍ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നല്‍കുന്നത്. മട്ടന് ചെലവ് 5.72 കോടി രൂപയും മത്സ്യത്തിന് 4.8 കോടി രൂപയുമാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നല്‍കിയാല്‍ 1.26 കോടി രൂപയേ ചെലവാകൂവെന്നും കണക്കാക്കുന്നു. മീനിന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും. മട്ടന്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നും പറയുന്നു.

Scroll to Top