രാവണീശ്വരം: രാവണീശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര പരിധിയില്‍ വരുന്ന രാവണീശ്വരം ഏഴോം തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 2027 മാര്‍ച്ച് 30,,31,ഏപ്രില്‍ 1 തീയതികളിലായി നടക്കും. മഹോത്സവത്തിnteആഘോഷ കമ്മിറ്റി രൂപീകരണ യോഗവും ദേവപ്രശ്‌ന ചിന്തയും തറവാട്ടില്‍ വച്ച് നടന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു വണ്ണാന്‍ സമുദായ ദേവസ്ഥാനത്ത് വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്. ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ കെ ദിനേശന്‍ ജോത്സ്യരുടെ നേതൃത്വത്തില്‍ ദേവസ്ഥാനത്ത് ദേവപ്രശ്‌ന ചിന്ത നടന്നു.തുടര്‍ന്ന് ആഘോഷ കമ്മിറ്റി രൂപീകരണ യോഗം അഡ്വക്കറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് കെ. ടി.സുജീഷ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ല പോലീസ് മേധാവി പി.നിധിന്‍ രാജ് ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ശശി ചിറക്കാല്‍ ആഘോഷ കമ്മിറ്റി പാനല്‍ അവതരണം നടത്തി.. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി, വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സബീഷ്, നാരായണന്‍ ചൂരിത്തോട്, അനില്‍ മടിക്കൈ, അരവിന്ദന്‍ മാണിക്കോത്ത്, രാജേന്ദ്രന്‍ കോളിക്കര, കരുണാകരന്‍ കുന്നത്ത്, ബാലകൃഷ്ണന്‍ തണ്ണോട്ട്,ടി. തമ്പാന്‍ തണ്ണോട്ട്,എ.കൃഷ്ണന്‍, വി.ഉപേന്ദ്രന്‍, ഐശ്വര്യ കുമാരന്‍, ദീപ വിനോദന്‍, സുധ അശോകന്‍, അശോകന്‍ നമ്പ്യാര്‍ പുതിയകണ്ടം,പ്രമോദ് പെരിയ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികള്‍: എ. തമ്പാന്‍ (ചെയര്‍മാന്‍), ബാലന്‍ വെള്ളിക്കോത്ത് (ജനറല്‍ കണ്‍വീനര്‍), നാലില്‍ നാരായണന്‍ (ട്രഷറര്‍ )
രാവണീശ്വരം ഏഴോം തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് 2027 മാര്‍ച്ച് 30,,31,ഏപ്രില്‍ 1 തീയതികളില്‍




