എം. ഐ. സി ദാറുല്‍ ഇര്‍ശാദ് അനുമോദനവും വെല്‍വിഷേഴ്‌സ് മീറ്റും സംഘടിപ്പിച്ചു

ബേക്കല്‍ : എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമിയുടെ നേതൃത്വത്തില്‍ അനുമോദന ചടങ്ങും വെല്‍ വിഷേഴ്‌സ് മീറ്റും സംഘടിപ്പിച്ചു.. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി യു.ജി കോളേജുകളിലെ ഡിഗ്രി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും സെക്കണ്ടറി റാങ്കിങ്ങില്‍ ആറാം സ്ഥാനവും നേടിയ ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രത്യേകം ആദരിച്ചു.

ചെങ്കള അബ്ദുല്ല ഫൈസി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അനുഗ്രഹ പ്രഭാഷണവും ട്രഷറര്‍ കെ കെ അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യ പ്രഭാഷണം നടത്തി. അഖില കേരള നെഡ്ജ് ഫെല്ലോഷിപ്പിന് യോഗ്യത ലഭിച്ച റബീഹ് ഫറോക്ക്, ഖത്തര്‍ ഡിബേറ്റില്‍ പേപ്പര്‍ അവതരിപ്പിച്ച അജ്മല്‍ കെ.ഐ, സിംഗപ്പൂരില്‍ വെച്ച് നടത്തപ്പെട്ട മത്സരത്തില്‍ പങ്കെടുത്ത ഹാഫിള് അനസ് ചെര്‍ക്കള, ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ പേപ്പര്‍ അവതരണത്തിന് അവസരം ലഭിക്കുകയും ഇന്റര്‍നാഷണല്‍ ജേണലില്‍ ആര്‍ട്ടിക്കള്‍ പ്രസിദ്ധീകരിക്കപ്പെട്ട ജസീം ഉമ്മത്തൂര്‍, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൊതു പരീക്ഷ ഉന്നത വിജയങ്ങള്‍ കരസ്ഥമാക്കിയ ഹബീബ് തലശ്ശേരി സ്വലാഹുദ്ദീന്‍ മൊഗ്രാല്‍, സംസ്ഥാനതല മത്സരങ്ങളില്‍ കൂടുതല്‍ നേട്ടം കൈവരിച്ച അസ്ലഹ് അരൂര്‍ എന്നിവരെയും ഉപഹാരം നല്‍കി ആദരിച്ചു .
കെ.കെ അബ്ദുല്ലത്തീഫ് പടിഞ്ഞാര്‍,സിദ്ദിഖ് പള്ളിപ്പുഴ
പുത്തൂര്‍ ഹംസ ഹാജി തൊട്ടി,
അബ്ദുറഹ്‌മാന്‍ പാണത്തൂര്‍,
ഷുക്കൂര്‍ നീലേശ്വരം, ഹാഷിം പടിഞ്ഞാര്‍, ഹാഷിം ബംബറാണ, അബ്ദുള്ള കുഞ്ഞി ഉദുമ , യാസിര്‍ നാലാം വാതുക്കല്‍, സീതി അബ്ദുല്ല ഖാദര്‍, ഷാഫി നാലാപ്പാട്, നൗഷാദ് പള്ളിക്കുന്നില്‍, അഷ്‌റഫ് റഹ്‌മാനി ചൗകി, ഷാഹുല്‍ ഹമീദ് ദാരിമി, സുഹൈല്‍ ഹുദവി മുക്കൂട്,
മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, ഹംസ കട്ടക്കാല്‍, അബ്ദുല്‍ ഹമീദ് ബി, സിദ്ധീഖ് ഹുദവി മാസ്തിക്കുണ്ട്, ജാബിര്‍ ഹുദവി ചാനടുക്കം ,ഡോക്ടര്‍ അബ്ദുല്ല കുഞ്ഞ് എതിര്‍തോട് , ഫാറൂഖ് കോട്ടക്കുന്ന്, മന്‍സൂര്‍ അനശ്വര കാഞ്ഞങ്ങാട് , ടി.പി കുഞ്ഞബ്ദുള്ള ഹാജി, അലി ദാരിമി ഉസ്താദ്(ദഅ് വ പ്രിന്‍സിപ്പള്‍), സിദ്ധീഖ് നദ്വി ചേരൂര്‍, അബ്ദുള്ള അര്‍ഷദി ഉസ്താദ് എന്നിവര്‍ പങ്കെടുത്തു.

Scroll to Top