യൂ ജി സി നെറ്റ് വിജയികളെ അനുമോദിച്ചു

ലാസിം ഇഖ്ബാലിനും ഖദീജത്ത് ബുഷ്‌റ ബി.എയ്ക്കും EYCC എരിയാലിന്റെ ആദരം

എരിയാല്‍: UGC NET പരീക്ഷയില്‍ മികച്ച വിജയം നേടിയ എരിയാലിലെ യുവപ്രതിഭകളായ ലാസിം ഇഖ്ബാല്‍ (Environmental Science), ഖദീജത്ത് ബുഷ്‌റ ബി.എ (Economics) എന്നിവരെ EYCC എരിയാല്‍ അനുമോദിച്ചു.

പഠനരംഗത്ത് കഠിനാധ്വാനവും അക്ഷീണ പരിശ്രമവും ലക്ഷ്യബോധവും കൊണ്ട് മികച്ച നേട്ടം കൈവരിച്ച ഇരുവരുടെയും വിജയം നാടിനും കുടുംബത്തിനും അഭിമാനകരമാണെന്ന് EYCC ഭാരവാഹികള്‍ പറഞ്ഞു.

UGC NET പോലുള്ള ദേശീയതല പരീക്ഷകളിലെ വിജയം എരിയാലിലെ യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും EYCC തുടര്‍ന്നും ഇടപെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രതിബന്ധങ്ങളെ അതിജീവിച്ച് നേടിയെടുത്ത ഈ നേട്ടം ഇരുവരുടെയും ഭാവി പഠന-ഗവേഷണ യാത്രകള്‍ക്ക് കരുത്താകട്ടെയെന്നും ഉന്നത പഠന രംഗത്തും തൊഴില്‍ മേഖലയിലും ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്നും EYCC ആശംസിച്ചു.

Scroll to Top