അപകടത്തില്‍ മരണപ്പെട്ട ക്ലബ്ബ് അംഗത്തിന്റെ കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

ആലംപാടി: അപകടത്തില്‍ മരണപ്പെട്ട ആസ്‌ക് അംഗത്തിന്റെ കുടുംബത്തിന് താങ്ങായി ആസ്‌ക് ആലംപാടി.
ആസ്‌ക് ജി.സി.സി കമ്മിറ്റിയുടെ കാരുണ്യവര്‍ഷം പദ്ധതിയില്‍ നിന്നും 36,000 രൂപ ധനസഹായം നല്‍കി. ആസ്‌ക് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ മുഹമ്മദ്, ആസ്‌ക് കമ്മിറ്റി അംഗം ബഷീര്‍ എം.എംന് കൈമാറി.
ചടങ്ങില്‍ ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ്, ജി.സി.സി അംഗങ്ങളായ ഹക്കീം, ഷരീഫ്, എന്നിവര്‍ സംബന്ധിച്ചു.
പ്രയാസഘട്ടങ്ങളില്‍ അംഗങ്ങളുടെ കുടുംബത്തിന് ഒപ്പം നില്‍ക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Scroll to Top