സ്റ്റാഫുകളുടെ എണ്ണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌പോരിനിടെയാണ് കണക്കുകള്‍ പുറത്ത് വരുന്നത്. 44 പേരെ പേഴ്ണല്‍ സ്റ്റാഫുകളായും 12 പേരെ സോഷ്യല്‍ മീഡിയ വിഭാഗത്തിലും നിയമിച്ച പിണറായി വിജയനാണ് നിയമനങ്ങളില്‍ മുന്നില്‍.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പേഴ്‌സണല്‍ സ്റ്റാഫുകളായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്. സ്റ്റാഫുകളുടെ എണ്ണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്‌പോരിനിടെയാണ് കണക്കുകള്‍ പുറത്ത് വരുന്നത്. 44 പേരെ പേഴ്ണല്‍ സ്റ്റാഫുകളായും 12 പേരെ സോഷ്യല്‍ മീഡിയ വിഭാഗത്തിലും നിയമിച്ച പിണറായി വിജയനാണ് നിയമനങ്ങളില്‍ മുന്നില്‍.
രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് മന്ത്രിമാര്‍ക്ക് 787 പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിഡി സതീശന്‍ ആരോപിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ നിയമിച്ചത് 476 പേരെയാണെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ 787 എന്ന നമ്പര്‍ പിണറായി വിജയന്‍ തള്ളി. എന്നാല്‍, പുറത്ത് രേഖകള്‍ തെളിയിക്കുന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആകെ നിയമനം 787 തന്നെ ആണെന്നാണ്. ഇടക്ക് മാറിയ മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം കൂടി ചേര്‍ത്താണിത്. അഞ്ച് വര്‍ഷത്തിനിടെ മന്ത്രിമാര്‍ മാറുന്നതിന് അനുസരിച്ച് 61 സ്റ്റാഫുകളാണ് പുനര്‍ നിയമിക്കപ്പെട്ടത്. അത് ഒഴിച്ച് നിര്‍ത്തിയാലും സ്റ്റാഫുകളുടെ എണ്ണം 726 ഉണ്ട്. 44 പേരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പേഴ്‌സണല്‍ സ്റ്റാഫുകളായി നിയമിച്ചത്. ഇതില്‍ ശാസ്ത്ര ഉപദേഷ്ടാവായ എംസി ദത്തന്‍ ശമ്പളമില്ലാതെ ജോലി ചെയ്തു. വര്‍ഷം 84 ലക്ഷം രൂപ ചെലവാക്കി 12 സ്റ്റാഫുകളെയാണ് സോഷ്യല്‍ മീഡിയ ചുമതലക്കായി പിണറായി വിജയന്‍ നിയമിച്ചത്.
726 സ്റ്റാഫുകളും ഒരേ സമയം ജോലി ചെയ്തിട്ടില്ലെയെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. പലരും സര്‍ക്കാര്‍ പകുതി പിന്നിട്ടപ്പോള്‍ മാറുകയും പകരും പുതിയ ആളുകള്‍ ഇടം പിടിക്കുകയും ചെയ്തു. മുന്‍ സര്‍ക്കാരുകളിലും ഇതേ രീതി ഉണ്ടായിരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നതാണ്. പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കാനായിരുന്നു ഇതെന്നാ വിമര്‍ശനം നേരത്തെയുണ്ട്. ഒരേ സമയം 700 ലേറെ പേര്‍ ഇല്ലെന്നാണ് പിണറായി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഇനി കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി പുറത്തുവിടുമോ എന്നത് കാത്തിരുന്ന് കാണാം.




