കാസര്‍കോട്: നവീകരിച്ച നെല്ലിക്കുന്ന് ജംഗ്ഷന്‍ നൂര്‍ മസ്ജിദ് ഉദ്ഘാടനം ഭക്തിനിര്‍ഭരമായ അന്തരിക്ഷത്തില്‍ ഞായറാഴ്ച മഗ്രിബ് നിസ്‌ക്കാരനന്തരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. പള്ളികള്‍ പ്രാര്‍ത്ഥന കൊണ്ട് ധന്യമാക്കണമെന്ന് അദ്ദേഹം ഉല്‍ബോദിപ്പിച്ചു.
നൂര്‍മസ്ജിദ് പ്രസിഡന്റ് മഹമൂദ് ഹാജി കീഴൂര്‍ അധ്യക്ഷത വഹിച്ചു.. ജനറല്‍ സെക്രട്ടറി എന്‍ എ ഫൈസല്‍ സ്വാഗതം പറഞ്ഞു.. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍ എ നെല്ലിക്കുന്ന്, കണ്‍സ്ട്രഷന്‍ കമ്മിറ്റി ചെയ ര്‍മാന്‍ ഖമറുദ്ദീന്‍ തായല്‍, ജനറല്‍ കണ്‍വീനര്‍ ആമി ബീഗം,ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി, മുദരിസ് മുഹമ്മദ് സഅദി അല്‍ അഫ്‌ളലി വളാഞ്ചേരി,
പൂന അബ്ദുല്‍ റഹ്‌മാന്‍ ഹാജി, കട്ടപ്പണി കുഞ്ഞാമു , എന്‍ എ ഹമീദ്, അബ്ബാസ് ബീഗം, ഇസ്മായില്‍ മാപ്പിള , എന്‍ എ മുഹമ്മദലി, ഇബ്രാഹിം കൊളങ്കര, റൗഫ് എക്‌സ്പ്രസ്, ഷറഫുദ്ധീന്‍ ബങ്കര, അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹ്‌മാന്‍,റിയാസ് ഇബ്രാഹിം ബെന്‍സര്‍ . അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു




