ഗ്രന്ഥശാല ദിനത്തില്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയുടെ സ്ഥാപക അംഗങ്ങളെ ആദരിച്ചു
തൃക്കരിപ്പൂര്‍: കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം സംഘടിത പ്രസ്ഥാനമായി രൂപംകൊണ്ടതിന്റെ ഓര്‍മ്മ പുതുക്കുന്ന സെപ്തംബര്‍ 14 ഗ്രന്ഥശാല ദിനത്തില്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ സ്ഥാപക അംഗങ്ങളെ ആദരിച്ചു.
വിത്തന്‍ ബാലന്‍, പി.പി. നാരായണന്‍, എം. ഗംഗാധരന്‍, പി. സദാനന്ദന്‍, യു.കെ. കുഞ്ഞിരാമന്‍ എന്നിവരെയാണ് ആദരിച്ചത്. ഗ്രാമീണ സമൂഹത്തില്‍ വായനയുടെയും അറിവിന്റെയും അക്ഷരസംസ്‌കാരത്തിന്റെയും വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ സ്ഥാപക അംഗങ്ങളെ ആദരിച്ചത് ഗ്രന്ഥശാല ദിനാചരണത്തിന് വേറിട്ട പ്രാധാന്യം നല്‍കി.
ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.വി. ദിനേശന്‍ നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല പ്രവര്‍ത്തകരായ സജീവന്‍ എം.പി., നന്ദന പി.കെ., പി രാജന്‍ യു.കെ രാഘവന്‍, അനീഷ് എം.വി ഷീജ ഇ., ബിനേഷ് വിത്തന്‍, സതീശന്‍ വി.എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.




