തൃക്കരിപ്പൂര്‍: മൈ ത്താണി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയം ഗ്രന്ഥശാലദിനാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലയില്‍ അക്ഷരദീപം തെളിയിച്ചു. നാടിന്റെ വികസനത്തിന് ഗ്രന്ഥശാലയെ പ്രയോജനപ്പെടുത്തുക കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുക , ഗ്രന്ഥശാലകള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അക്ഷരദീപം തെളിയിച്ചത് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഗ്രന്ഥശാല ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ജോ സെക്രട്ടറി ദിനേശന്‍പാവൂര്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സദാനന്ദന്‍ പി ,സജീവന്‍ എം.പി, സതീശന്‍ വി.എം, അനീഷ് എം.വി യു.കെ കുഞ്ഞിരാമന്‍ ബിനേഷ് വിത്തന്‍ നന്ദന പി.കെ, പ്രേമലത പി ഷീജ പി.കെ, തുടങ്ങിയവര്‍ പങ്കെടുത്തു സെക്രട്ടറി പി. രാജഗോപാലന്‍ അക്ഷരദീപം കത്തിക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു
ഗ്രന്ഥശാലദിനാചരണം ചൂരിക്കാടന്‍ വായനശാല അക്ഷരദീപം തെളിയിച്ചു




