സമ്മാനമായി ലഭിച്ച പുസ്തകങ്ങള്‍ പഠനമുറികള്‍ക്ക് നല്‍കി കളക്ടര്‍

സ്ഥാനമൊഴിയുന്ന കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് തൃശൂര്‍ സ്വദേശി കളക്ടറുടെ ചേമ്പറിലെത്തി 62 പുസ്തകങ്ങള്‍ സമ്മാനിച്ചു. തൃശൂര്‍ സ്വദേശി സമൂഹിക പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷാജഹാന്‍ കടവല്ലൂരാണ് പുസ്തകങ്ങള്‍ കൈമാറിയത്. ജില്ലാകളക്ടര്‍ പട്ടിക വര്‍ഗ ഊരുകളിലെ സാമൂഹിക പഠന മുറികളിലേക്ക് ഈ പുസ്തകങ്ങള്‍ സമ്മാനിച്ചു. വിവിധ സാമൂഹിക പഠന മുറികളിലേക്ക് പുസ്തകങ്ങള്‍ അനുവദിക്കുന്നതിന് കാസര്‍കോട് പട്ടിക വര്‍ഗ വികസന ഓഫീസര്‍ മധുസൂദനനെ കളക്ടര്‍ ചുമതലപ്പെടുത്തി.

Scroll to Top