സര്‍ക്കാര്‍ വിപണി ഇടപെടല്‍;35 രൂപയ്ക്ക് ഒരു കിലോ ഉള്ളിയുമായി മൊബൈല്‍ യൂണിറ്റ് പ്രയാണം ആരംഭിച്ചു

ഉള്ളിവില നിയന്ത്രണത്തിന് സര്‍ക്കാര്‍ വിപണി ഇടപെടലിന്റെ ഭാഗമായി, കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേന കിലോയ്ക്ക് 35 രൂപ നിരക്കില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൊബൈല്‍ യൂണിറ്റ് സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള ഫ്ളാഗ് ഓഫ് ചെയ്തു. എ.ഡി.എം പി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. . പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ബിന്ദു പദ്ധതി വിശദീകരിച്ചു. ഹോര്‍ട്ടികോര്‍പ് റീജിയണല്‍ മാനേജര്‍ ജിദേഷ് സി.വി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മാരായ ശുഭ സി.വി, ആര്‍ജിത പി.വി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍ ടി, സുദര്‍ശന്‍.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ വഴിയും തെരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍ വഴിയും 35 രൂപയ്ക്ക് ഉള്ളി ലഭിക്കും. ഒപ്പം കാര്‍ഷിക കര്‍മ്മസേനയുടെ പച്ചക്കറികളും വാങ്ങിക്കാം. ഒന്നാം ഘട്ടത്തില്‍ 1.3 ടണ്‍ ഉള്ളിയാണ് സബ്‌സിഡി നിരക്കില്‍ വില്പനക്കായി ജില്ലയില്‍ എത്തിയിട്ടുള്ളത്.

Scroll to Top