അനധികൃത മത്സ്യബന്ധനം; കര്‍ണ്ണാടക രജിസ്‌ട്രേഷനുള്ള മത്സ്യബന്ധന ബോട്ട് പിടികൂടി

കേരള തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തുകയായിരുന്ന നൂര്‍ ഇ ബഹര്‍ എന്ന കര്‍ണ്ണാടക രജിസ്‌ട്രേഷനുള്ള മത്സ്യബന്ധന ബോട്ട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജേഷ് കെ യുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം പിടികൂടി. സിവില്‍ ഓഫീസറായ അര്‍ജുന്‍ ബി പൊതുവാള്‍, സീ റസ്‌ക്യൂ ഗാര്‍ഡുമാരായ അഷ്ഫാഖ് അലി, രാജേഷ് എന്നിവരും ഹാര്‍ബര്‍ ഗാര്‍ഡുമാരായ ശിവകുമാര്‍, ധനീഷ് എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത വകയില്‍ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ലഭിച്ചു.

ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി.കെ ഷൈനി നിയമ നടപടികള്‍ സ്വീകരിച്ചതിനുശേഷം രണ്ടരലക്ഷം രൂപ ബോട്ടിന് പിഴചുമത്തി. ആകെ നാലുലക്ഷം രൂപ പിഴയിനത്തില്‍ ലഭിച്ചു. വരും ദിവസങ്ങളിലും പട്രോളിംഗ് ശക്തമായി തുടരുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Scroll to Top