ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനം നവ്യാനുഭവമായി.

അംഗഡിമുഗര്‍-
ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം നടത്തിയ പുസ്തക പ്രദര്‍ശനം നവ്യാനുഭവായി.
അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നടത്തിയ പുസ്തക പ്രദര്‍ശനം പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗം ശിവപ്പ റായ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി എക്‌സിക്യൂട്ടീവ് അംഗം ബഷീര്‍ കൊട്ടുടല്‍, ലൈബ്രറി പ്രസിഡന്റ് ബി എം സയീദ്, മഹ്‌മൂദ് മിലിറ്ററി, പ്രേമ എസ് റായ്,എച്ച് എ സാജിദ നേതൃത്വം നല്‍കി.
വിദ്യാര്‍ത്ഥികളും വഴിയാത്രക്കാരുമായ നിരവധി ആളുകള്‍ പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചു

Scroll to Top