കെ.പി.എസ് വിദ്യാനഗറിന്റെ ‘ആത്മ’ നോവല്‍ പ്രകാശനത്തിനൊരുങ്ങുന്നു; കവര്‍ ചിത്രം സെന്ന ഹെഗ്‌ഡെ പ്രകാശനം ചെയ്തു

കാസര്‍കോട്: അധ്യാപകനും എഴുത്തുകാരനുമായ കെ.പി.എസ് വിദ്യാനഗറിന്റെ പുതിയ നോവല്‍ ‘ആത്മ’ വായനക്കാരിലേക്ക് എത്തുന്നു. ജയനാദം പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ കവര്‍ ചിത്ര പ്രകാശനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സെന്ന ഹെഗ്‌ഡെയും എഴുത്തുകാരന്‍ മൃദുലും ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി എഴുത്തുകാരും വായനക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും അധ്യാപകരും സുഹൃത്തുക്കളും പ്രകാശനത്തില്‍ പങ്കാളിയായി. ശ്രീരാഗ് ആണ് നോവലിന്റെ കവര്‍ ചിത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുസ്തകം ഉടന്‍ തന്നെ വിപണിയിലെത്തും.

Scroll to Top