ജിവിഎച്എസ്എസ് മൊഗ്രാല്‍ സബ് ജൂനിയര്‍ ഫുട്ബാള്‍ ടീമിന് ഗ്രീന്‍ സ്റ്റാര്‍ വക ജേഴ്‌സി നല്‍കി.

മൊഗ്രാല്‍.കുമ്പള സബ്ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മൊഗ്രാ ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമിനുള്ള ജേഴ്‌സി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മൊഗ്രാല്‍ സ്‌പോണ്‍സര്‍ ചെയ്ത് നല്‍കി.

ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഹുബ്ലി സ്‌കൂള്‍ എച് എം ഷൈജി ടീച്ചറിന് നല്‍കി ജേഴ്‌സി ഉത്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങില്‍ സന്തോഷ് ട്രോഫി താരം ദില്‍ഷാദ് എം എല്‍,എം എസ് സി താരം എച് എ ഖാലിദ്,മൊഗ്രാല്‍ സ്‌കൂള്‍ കായിക അധ്യാപകന്‍ ലിജേഷ്,തസ്നി ടീച്ചര്‍,പി.ടി.എ. പ്രസിഡന്റ് ലത്തീഫ് കൊപ്പളം,ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ ട്രഷറര്‍ മുജീബ് പേരാല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,അബ്ദുള്ള ഗ്രീന്‍പീസ്,ജംഷീദ് മൊഗ്രാല്‍,നവാസ് ഖത്തര്‍,ജബ്ബാര്‍ വി പി മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.

.

Scroll to Top