ശ്വാസകോശ കാന്‍സര്‍ ബാധിതനായ ഒരു വ്യക്തി ആദ്യം ശ്രദ്ധിക്കുന്ന രണ്ട് ലക്ഷണങ്ങള്‍ തുടര്‍ച്ചയായുള്ള ചുമയും സഹിക്കാനാകാത്ത നെഞ്ചുവേദനയുമായിരിക്കും. പക്ഷേ എല്ലായിപ്പോഴും ശരീരം മുന്നറിയിപ്പ് നല്‍കുക ഈ ലക്ഷണങ്ങളിലൂടെയാവില്ല. ചില ലക്ഷണങ്ങള്‍ അവയുടെ തീവ്രത കുറവായത് മൂലം കണ്ണടച്ച് തള്ളിക്കളയുന്ന സാഹചര്യവും പലപ്പോഴും സംഭവിക്കാറുണ്ട്. ഈ ലക്ഷണങ്ങളിലൂടെ നിങ്ങളുടെ ശരീരം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അത് മനസിലാക്കാതെ പോകുന്നത് ഗുരുതരമായ അവസ്ഥയിലേക്കാകാം കൊണ്ടെത്തിക്കുക.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ചുമ. ചുമ സ്ഥിരമായി ബുദ്ധിമുട്ടിച്ചാലും അത് തണുപ്പിന്റേയോ അലര്‍ജിയുടെയോ സ്വാധീനത്തിലുണ്ടായതാവാം എന്ന് കരുതി തള്ളികളയുന്ന പ്രവണതയുണ്ട്. ശരീരം നല്‍കുന്ന ചില സൂചനകള്‍ ചിലപ്പോള്‍ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങളാണെന്ന് തോന്നിപ്പിക്കില്ല, പക്ഷേ അവ രോഗലക്ഷണം തന്നെയാകാം.




