തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി മന്‍സൂര്‍ ആശുപത്രിക്ക് സമീപം വരെ കണ്ണൂര്‍ റേഞ്ച് ഡിഐജി ശ്രീ. യതീഷ് ചന്ദ്ര .ജി.എച്ച് ഐപിഎസ് , കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്ഢി ഐപിഎസ് എന്നിവരുടെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. കാസറഗോഡ് എഎസ്പി ഡോ. നന്ദഗോപന്‍ എം ഐപിഎസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബു ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ ഇ, ചന്തേര ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് എം, നിലേശ്വരം ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ് എന്നിവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും കേരള സായുധ സേന നാലാം ദളത്തില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 120 പോലീസ് ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ചിന്റെ ഭഗമായി.

Scroll to Top