തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഡിയും അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025ലെ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഡിയും അറിയിച്ചു.പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് നടക്കുന്ന കൊട്ടിക്കലാശം ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും വിതരണ കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം സുഗമമാക്കാനുള്ള ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും കളക്ടറും ജില്ലാ പോലീസ് മേധാവിയും പറഞ്ഞു

Scroll to Top