ഗ്രന്ഥശാല ദിനം സമുചിതമായി ആചരിച്ചു സന്ദേശം ഗ്രന്ഥാലയം

മൊഗ്രാല്‍ പുത്തൂര്‍ – സെപ്തംബര്‍ 14 കേരള ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് ചൗക്കി സന്ദേശം ലൈബ്രറിയില്‍ പതാക ഉയര്‍ത്തുകയും അക്ഷരദീപം തെളിയിക്കുകയും ചെയ്തു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും കവിയുമായ എം.പി. ജില്‍ജില്‍ പതാക ഉയര്‍ത്തി. കാസറഗോഡിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ കെ.കെ. അബ്ദു കാവു ഗോളിയെ കവി എം.പി. ജില്‍ജില്‍ സ്‌നേഹാദരവ് നല്‍കി ആദരിച്ചു. ചടങ്ങില്‍ ട്രഷറര്‍അഹമ്മദ് ചൗക്കി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷുക്കൂര്‍ ചൗക്കി, സന്ദേശം സംഘടനാ സെക്രട്ടറിമാരായ സലിം സന്ദേശം ലൈബ്രേറിയന്‍ രമ്യ എന്‍ . കെ , എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവുംസുലൈമാന്‍ തോരവളപ്പ് നന്ദിയും പറഞ്ഞു

Scroll to Top