ജെ.സി.ഐ കാസര്‍ഗോഡ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു

കാസര്‍ഗോഡ്:
ജെ.സി.ഐ കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ ജെ സി ഐ വാരാഘോഷത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ സമൂഹത്തിന് നിശ്ശബ്ദമായി സേവനം ചെയ്യുന്ന വ്യക്തികളെ ആദരിച്ചു.

ഹൊണോറിങ് ഹീറോസ് , സൈലന്റ് സ്റ്റാര്‍
എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. ഒ. സഹീദിനേയും , സാമൂഹിക പ്രവര്‍ത്തകന്‍ തളങ്കരയിലെ അബ്ദുല്‍ സത്താറിനെയും ആദരിച്ചു.

സമൂഹത്തിനും ആരോഗ്യ മേഖലയ്ക്കും നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ പരിഗണിച്ചാണ് ഇരുവരെയും ചടങ്ങില്‍ ആദരിച്ചത്.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന സേവനങ്ങളെയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങില്‍ ചൂണ്ടിക്കാട്ടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം,
എന്നാല്‍ അവരുടെ സേവനവും സമര്‍പ്പണവും സമൂഹത്തിന് നല്‍കുന്ന സംഭാവനയും ഒരിക്കലും വിലമതിക്കപ്പെടാതെ പോകുന്നില്ല എന്ന് ചടങ്ങില്‍ വിലയിരുത്തി.

ജെ.സി.ഐ കാസര്‍ഗോഡ് സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക, ആരോഗ്യ പ്രവര്‍ത്തകരും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുത്തു. ”ഒരു ആഴ്ച, ഒരേ ശബ്ദം, ലക്ഷക്കണക്കിന് പ്രചോദനങ്ങള്‍”
എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് ഫിനാലെ സമൂഹസേവനത്തിന്റെയും അംഗീകാരത്തിന്റെയും മനോഹരമായ വേദിയായി.

ജെ.സി.ഐ കാസര്‍ഗോഡ് പ്രസിഡന്റ് നിസാര്‍ തായല്‍ അധ്യക്ഷത വഹിച്ചു. സി.കെ അജിത്ത് കുമാര്‍ , കെ.ബി അബ്ദുല്‍ മജീദ് , ശിഹാബ് ഊദ് , ഡോ ഫാത്തിമ, സാമൂഹ്യ പ്രവര്‍ത്തകരായ ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി , മാഹിന്‍ കുന്നില്‍, സുഹൈല്‍ എന്നിവര്‍ സംബന്ധിച്ചു. മഖ്സൂസ് സ്വാഗതവും സെക്രട്ടറി സാദിഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Scroll to Top