വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന സുപ്രധാന ബില്‍ യു എസ് ജനപ്രതിനിധി സഭയില്‍ ആദ്യ കടമ്പ കടന്നു. 214 നെതിരെ 211 വോട്ടുകള്‍ക്കാണ് ബില്‍ ആദ്യ ഘട്ടത്തില്‍ പാസായത്. രണ്ട് ഡെമോക്രാറ്റിക് പ്രതിനിധികള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പം വോട്ട് ചെയ്തത് അപ്രതീക്ഷിത നീക്കമായി. ഇന്ന് ബില്ലിന്മേല്‍ അന്തിമ വോട്ടെടുപ്പ് നടക്കും. പാസായാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേല്‍ 100% വരെ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം ലഭിക്കും. ഇന്ത്യ, ചൈന, തുര്‍ക്കി, അസര്‍ബൈജാന്‍, ഹംഗറി, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണ് റഷ്യയില്‍ നിന്ന് പ്രധാനമായും എണ്ണ വാങ്ങുന്നത്.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താന്‍ ട്രംപിന്റെ നീക്കം, ബില്‍ യുഎസ് സഭയില്‍ ആദ്യ കടമ്പ കടന്നു; അന്തിമ വോട്ടെടുപ്പ് ഇന്ന്




