നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ വിശേഷ പൂജ നടത്തി

കാസര്‍ഗോഡ്: പൊതുപ്രവര്‍ത്തന രംഗത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനമായ ഇന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉദയാസ്തമയ പൂജയും നടത്തി.

ഇതോടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘സേവാ സങ്കല്‍പ്പ് അഭിയാന്‍’ പരിപാടികള്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കമായി.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം. എല്‍. അശ്വിനി, ജില്ലാ സെക്രട്ടറി പ്രമീള മജല്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്നാനി ഷാന്‍ബാഗ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, ജനപ്രതിനിധികളായ മാധവ, ഗണേഷ് മീപുഗുരി, യോഗേഷ്, മഹേഷ് മധൂര്‍, അനില്‍ പക്കള, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി മമത സാഗര്‍, അശ്വിത എന്നിവര്‍ പങ്കെടുത്തു.

(ഇന്ന് വൈകുന്നേരം 6 മണിക്ക് കാസര്‍ഗോഡ് അമൃത് ഭാരത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ‘ആശീര്‍വാദ് കാ ദിയ’യുടെ ഭാഗമായി ദീപങ്ങള്‍ തെളിയിക്കും).

Scroll to Top