സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പരവനടുക്കം ഗവ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം കോട്ടപ്പുറം ഹൗസ് ബോട്ടില്‍ വലിയ പറമ്പ് കായലില്‍ യാത്ര നടത്തി.

കഴിഞ്ഞ ദിവസം അര്‍ജുന്‍ പാണ്ഡ്യന്‍ ഗവണ്മെന്റ് വൃദ്ധ സദനം സന്ദര്‍ശിച്ചപ്പോള്‍ അമ്മമാര്‍ യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതില്‍ ഒരമ്മ ബോട്ടില്‍ യാത്ര ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു ഈ ആഗ്രഹം സഫലീകരിക്കുന്നതിനാണ് വൃദ്ധസദനത്തിലെ വയോജനങ്ങള്‍ക്കായി കാസര്‍കോട് ജില്ലാകളക്ടര്‍ ചുമതല കൈമാറിയ യുടന്‍ ഹൗസ് ബോട്ട് യാത്ര . നടത്തിയത്. ജില്ലയിലെ ലീഡ് ബാങ്കായ കാനറാബാങ്കാണ് യാത്രയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത് നിറഞ്ഞ സന്തോഷത്തോടെ അവര്‍ 25 പേരും ഹൗസ് ബോട്ട് യാത്ര അവസ് മരണീയമാക്കി. മകനെന്ന പോലെ മുന്‍കളക്ടര്‍ വയോജനങ്ങളെ ചേര്‍ത്തു നിര്‍ത്തി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സേവ്യര്‍ കൈല കേരള ഫെല്ലോ അര്‍ജുന്‍.സഹായത്തിനായി കാസര്‍കോട് ഗവ കോളജിലെ പത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാരും ജില്ലാ കളക്ടറുടെ ഇന്റേണ്‍സും കൂടെയുണ്ടായിരുന്നു

Scroll to Top