കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ ആരോഗ്യ രംഗത്തോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കാനും എയിംസ് പട്ടികയില്‍ ജില്ലയുടെ പേര് ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു എയിംസ് ജനകീയ കൂട്ടായ്മ നടത്തുന്ന ഏകദിന പദയാത്ര കാസറഗോഡ് നിന്നും ആരംഭിച്ചു.
പുറത്തു എന്ത് ഭാരം വച്ചാലും തലകുലുക്കി മാത്രം കാണിക്കുന്ന പ്രതികരണയില്ലായ്മയുടെ പ്രതീകമായ കഴുതയുമായി നടത്തുന്ന പദയാത്ര കാസറഗോഡ് നിന്നും പുറപ്പെട്ടു മേല്‍പ്പറമ്പ് , ഉദുമ, ബേക്കല്‍, പാലക്കുന്ന്, പള്ളിക്കര വഴി യാത്ര ചെയ്തു കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു അഞ്ച് മണിയോടെ യാത്ര സമാപിക്കും. തങ്ങളുടെ പ്രതികരണശേഷി രാഷ്ട്രീയ നേതൃത്വങ്ങളെ അറിയിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പുകളെ കാണണം എന്ന് ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.
‘എയിംസിന് ഒരു വോട്ട്’
വോട്ട് വേണോ…
ഞങ്ങള്‍ക്ക്
എയിംസ് വേണം…
പ്രശസ്ത കവി പ്രേമചന്ദ്രന്‍ ചോമ്പാല പദയാത്ര ഉല്‍ഘാടനം ചെയ്തു. എയിംസ് ജനകീയ കൂട്ടായ്മ – ജനകീയ സമര സമിതി ജനറല്‍ കണ്‍വീനര്‍ ശ്രീനാഥ് ശശി സ്വാഗതം ആശംസിച്ചു.




