സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കണക്കാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കണക്കാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും മഴ കുറവ് ഉണ്ടായിരിക്കുന്നത് വയനാട്ടിലാണ്. 54% മഴയുടെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ 47 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. എല്‍ നിനോ പ്രതിഭാസമാണ് ഇത്തവണ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണം. ഇതിനു പുറമേ സംസ്ഥാനത്ത് അതികഠിനമായ ചൂടും തുടരുകയാണ്. സംസ്ഥാനത്ത് പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില ഇന്ന് രേഖപ്പെടുത്തിയത്. 37 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ 35.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവ്; അതികഠിനമായ ചൂട് തുടരുന്നു, ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും




