കേരള സര്‍ക്കാരില്‍ നിന്നും മുന്‍പ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി. കഴിഞ്ഞ പത്തുവര്‍ഷം സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയിരുന്നില്ലെന്നും ഇപ്പോള്‍ മുഖ്യമന്ത്രിയെ ഏത് കാര്യത്തിനും സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന പദ്ധതികളില്‍ കേരള സര്‍ക്കാരില്‍ നിന്ന് മുന്‍പ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ളവരെ ഇപ്പോള്‍ ഏത് കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് സഹായകമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം, റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലെ റെയ്ഡിനെ സുരേഷ് ഗോപി പൊലീസിനെ പിന്തുണച്ചു. ഏതുകാലത്തും റെയ്ഡ് നടക്കുന്നത് സ്വഭാവത്തിലാണ്. സാധാരണക്കാരന്റെ വീടിനുള്ളിലേക്ക് പൊലീസ് കടന്നു കയറുമ്പോള്‍ ആരും പ്രതികരിക്കാറില്ല. ഫോണ്‍ വാങ്ങി വെച്ച് തന്നെയാകും എല്ലായിടങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. മാധ്യമപ്രവര്‍ത്തകരും സാധാരണ പൗരന്മാര്‍ തന്നെയെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് നിങ്ങള്‍ ആരാണെന്നും കേന്ദ്രമന്ത്രി തിരിച്ച് ചോദിച്ചു.




