കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ‘യോഗ ഫോര്‍ ഇന്നര്‍ പീസ് & വെല്‍-ബീയിംഗ്’


കാസര്‍കോട്: ലോക വെല്‍നെസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലിലെ അന്തേവാസികള്‍ക്കായി ‘മാനസികരോഗ്യവും ശാരീരികാരോഗ്യവും നിലനിര്‍ത്താന്‍ യോഗ’ എന്ന പേരില്‍ പ്രത്യേക യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ, കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് – സ്‌പെഷ്യല്‍ സബ് ജയില്‍ കാസര്‍കോട്, താജ് ബേക്കല്‍ റിസോര്‍ട്ട് & സ്പാ കേരള എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
അന്തേവാസികളുടെ ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം, സമ്മര്‍ദ്ദ നിയന്ത്രണം, ആത്മബോധം, വൈകാരിക സന്തുലിതാവസ്ഥ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്.
താജ് ബേക്കല്‍ റിസോര്‍ട്ട് & സ്പാ കേരളയിലെ യോഗ ട്രെയിനര്‍ സുദീപ് ബസു യോഗ സെഷന് നേതൃത്വം നല്‍കി. സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് രാമചന്ദ്രന്‍ ടി.വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ ചെയര്‍മാന്‍ മോഹന്‍ദാസ് വയലാംകുഴി, ഓപ്പറേഷന്‍ ഹെഡ് അക്ഷയ കെ, മീഡിയ ഹെഡ് നിയാസ് ചട്ടഞ്ചാല്‍, താജ് ബേക്കല്‍ റിസോര്‍ട്ട് & സ്പായിലെ എച്ച്. ആര്‍. ഹെഡ് ബിജോ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വിനോദ് കുമാര്‍ ടി.വി നന്ദി പറഞ്ഞു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശശികുമാര്‍ വി.കെ സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജയില്‍ ഉദ്യോഗസ്ഥരും അന്തേവാസികളും പരിപാടിയില്‍ സജീവമായി പങ്കാളികളായി.

യോഗയും മൈന്‍ഡ്ഫുള്‍നെസും വഴി മനസ്സിന് സമാധാനവും ശരീരത്തിന് ആരോഗ്യവും നല്‍കുന്നതിനൊപ്പം, പുനരധിവാസ പ്രക്രിയയില്‍ പോസിറ്റീവ് ചിന്തയും ആത്മവിശ്വാസവും വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
‘തിരുത്തല്‍ മാത്രമല്ല, പുനരധിവാസത്തിനും മാനസിക ക്ഷേമത്തിനും അവസരമൊരുക്കുക’ എന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ആരോഗ്യവും ക്ഷേമവും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബെറ്റര്‍ ലൈഫ്‌റ് ഫൗണ്ടേഷന്‍ ഇന്ത്യ നടത്തുന്ന വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

Scroll to Top