കാസര്‍കോട്: മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ നോട്ടീസ് കൈമാറി.
കാഞ്ഞങ്ങാട് അജ്മല്‍ ആര്‍ക്കേഡില്‍ നടന്ന ചടങ്ങ് എംഎസ്എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ പി.എം. ഉത്ഘാടനം ചെയ്തു. കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദിന് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഹാജി നോട്ടീസ് കൈമാറി. ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് പി.എം., ജില്ലാ ജോയിന്റ് സെക്രട്ടറി നാസര്‍ ചെമ്മനാട്, ., ജില്ലാ വൈസ് പ്രസിഡന്റ് ജിദ്ദ അബ്ദുല്ല, വൈസ് പ്രസിഡന്റ് സി.എച്ച്. സുലൈമാന്‍, യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, റഫീഖ് എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ യൂണിറ്റുകളിലെ ജില്ലാ കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
കോഴിക്കോട് സെപ്റ്റംബര്‍ 26, 27 തീയതികളില്‍ നടക്കുന്ന എംഎസ്എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, പ്രൊഫഷണല്‍ മേഖലകളിലുള്ള പരമാവധി ആളുകളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറി നാസര്‍ പി.എം. ആഹ്വാനം ചെയ്തു.




