സമഗ്ര സംഭാവന പുരസ്‌ക്കാരം ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസ്സിയേഷന്‍ പ്രസിഡന്റും കേരളവിഷന്‍ മുന്‍ ചെയര്‍മാനും ആയിരുന്ന എന്‍ എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് നല്‍കി വരുന്ന സമഗ്ര സംഭാവന പുരസ്‌ക്കാരത്തിന് 24 ന്യൂസ്സ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ അര്‍ഹനായി.
മികച്ച സാറ്റലൈറ്റ് ന്യൂസ് ചാനല്‍ വിഭാഗത്തിലുള്ള അവാര്‍ഡിന് അര്‍ഹനായത് ഏഷ്യാനെറ്റ് ന്യൂസിലെ അന്‍ജുരാജ് ആണ്. വിദ്യര്‍ത്ഥികളിലുള്‍പ്പടെ ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിഷയം പ്രമേയമാക്കി ചെയ്ത ‘ലഹരി വലയം’ എന്ന ന്യൂസ് സ്റ്റോറിയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
കേബിള്‍ ചാനല്‍ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ എ പി ഷാജി വയനാട് വിഷന്‍, മികച്ച ക്യാമറ പേഴ്സണ്‍ ബിജു തോമസ് ദൃശ്യ ചാനല്‍ കോട്ടയം, മികച്ച അവതാരക ദിപ ഹരി ദൃശ്യ ചാനല്‍ കോട്ടയം, ജൂറി പ്രത്യേക പരാമര്‍ശത്തിന് ബിനു ദാമോദരന്‍ യൂസിവി ചാനല്‍ അമ്പലപ്പുഴ അര്‍ഹനായി.
എന്‍ ഇ ഹരികുമാര്‍, എം എസ് ബനേഷ്, കൃഷ്ണദാസ് പുലാപ്പറ്റ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
മെയ്യ് 7 ന് 2 മണിക്ക് എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്‍ എച്ച് അന്‍വര്‍ അനുസ്മരണ ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വിശ്വാസപൂര്‍വ്വം
എം അബൂബക്കര്‍ സിദ്ദിഖ്
(ചെയര്‍മാന്‍ എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ്)
പി ബി സുരേഷ്
(ജനറല്‍ സെക്രട്ടറി സി ഒ എ )