Advertisement

അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡ് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

By kcnchannel / October 15, 2026

കാസര്‍കോട് അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് ക്ലബ്ബ് ഭാരവാഹികളും മറ്റും രക്തം നല്‍കി. ക്യാമ്പിന്റെ ഉല്‍ഘാടനം കാസര്‍ഗോഡ് ടൗണ്‍ എസ് ഐ സുഭാഷ് പി ക്ലബ്ബ് പ്രസിഡണ്ട് സമീര്‍ ആമസോണിക്‌സിന് സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ബ്ലഡ് ഡൊണേഷന്റെ മഹത്ത്വത്തെ കുറിച്ചും നന്മകളെ കുറിച്ചും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും ക്ലബ്ബ് അംഗങ്ങള്‍ക്ക് അനുമോദന പുരസരം എസ് ഐ സുഭാഷ് പി അറിയിച്ചു
വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. ഐപിപി റഫീക്ക് എസ് നന്ദി സ്വാഗതവും ജനറല്‍ സെക്രട്ടറി മുസ്തഫ ബി അര്‍ ക്യൂ നന്ദിയും പറഞ്ഞു ഹനീഫ് പി എം. നാസര്‍ എസ് എം ലീന്‍. ആസിഫ് പോപ്പുലര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.