ബാനം ഗവ. ഹൈസ്‌കൂളില്‍ എസ്.ഇ.പി പദ്ധതിക്ക് തുടക്കം

ബാനം: വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും പഠനപിന്തുണ ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ട് ബാനം ഗവ. ഹൈസ്‌കൂളില്‍ പ്രത്യേക പഠന പരിപോഷണ പദ്ധതി (SEP) ആരംഭിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഭൂപേശ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി. രാജീവന്‍ അധ്യക്ഷത വഹിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബി. അജിത മുഖ്യാതിഥിയായി. എസ്.ഇ.പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. നാരായണന്‍ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായി വിമുക്തി മെന്ററും പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമായ പി. ഗോവിന്ദന്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.
എസ്.എം.സി ചെയര്‍മാന്‍ പി. ദിവാകരന്‍, വികസന സമിതി ചെയര്‍മാന്‍ ബാനം കൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി അനൂപ് പെരിയല്‍, സ്‌കൂള്‍ ലീഡര്‍ പി. സൗഭാഗ്യ എന്നിവര്‍ സംസാരിച്ചു.
പ്രധാനാധ്യാപിക സി. കോമളവല്ലി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റും എസ്.ഇ.പി സ്‌കൂള്‍ കോ-ഓര്‍ഡിനേറ്ററുമായ പി.കെ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Scroll to Top