ലഞ്ച് വിത്ത് ഗ്രീന്‍ സ് ഇന്‍ സ്‌കൂള്‍


ബേവിഞ്ച :ജി. എം യു പി. എസ് ചെര്‍ക്കളയില്‍ ഇനി മുതല്‍ ഉച്ചഭക്ഷണ മെനുവില്‍ സ്ഥിരം ക്ഷണിതാവായി ഇലക്കറിയും

ലഞ്ച് വിത്ത് ഗ്രീന്‍ സ് എന്ന നവീനമായ പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത് .ഓരോ കുട്ടിക്കും എല്ലാ വ്യാഴാഴ്ചയും അമ്മമാര്‍ സ്‌നേഹത്തോടെ ഉണ്ടാക്കി നല്‍കുന്ന ഇലക്കറി ഉച്ചഭക്ഷണ ത്തോടൊപ്പം നല്‍കുകയാണ് ചെയ്യുക.കഴിഞ്ഞ മാസം സ്‌കൂളില്‍ വച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സ്‌കൂളിലെ 40% കുട്ടികളും വിറ്റാമിന്‍ അപര്യാപ്ത അനുഭവിക്കുന്നു ണ്ടെന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരമാണ് ലഞ്ച് വിത്ത് ഗ്രീന്‍സ് പദ്ധതി ആരംഭിച്ചത്. മുരിങ്ങ, ചീര. മത്തന്‍, പയര്‍ , കോവ, സാമ്പാര്‍ ചീര, വസ ള . പച്ചമുളക് എന്നിവയുടെ ഇലകളാണ് ഇന്ന് കറികളാക്കി അമ്മമാര്‍ നല്‍കിയത്. ചെങ്കള ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. കെ ജയകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ. ശാന്തകുമാരി ടീച്ചര്‍ ലഞ്ച് വിത്ത് ഗ്രീന്‍സ് പദ്ധതി ഉദ്ഘാടനo ചെയ്തു.
പ്രധാന അധ്യാപകന്‍ പ്രമോദ് കാടങ്കോട്ട് സ്വാഗത o പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ ഗി രീശ ന്‍ ,
സ്‌കൂള്‍ ലീഡര്‍ ആദിനാഥ് എം.വി. , പി.ടി എ എക്‌സിക്യുട്ടീവ് മെമ്പര്‍ ശ്രീമതി സഫൂറ എം. എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സ്‌കൂള്‍ നൂണ്‍ മീല്‍ നോഡല്‍ ഓഫീസര്‍ ശ്രീമതി. അശ്വിനി എം.വി നന്ദി പറഞ്ഞു.

Scroll to Top